പി പി ചെറിയാന്‍
ലോസ് ഏഞ്ചല്‍സ്: 2026-ലെ ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാര വേദിയില്‍ തിളങ്ങി ഇന്ത്യന്‍ താരം പ്രിയങ്ക ചോപ്ര. ഭര്‍ത്താവ് നിക്ക് ജോനാസിനൊപ്പമാണ് താരം ചടങ്ങിലെത്തിയത്. കടും നീല ഗൗണില്‍ അതീവ സുന്ദരിയായാണ് പ്രിയങ്ക റെഡ് കാര്‍പെറ്റില്‍ പ്രത്യക്ഷപ്പെട്ടത്.
പുരസ്‌കാര ചടങ്ങില്‍ ബ്ലാക് പിങ്ക് അംഗം ലാലിസ മനോബാലിനൊപ്പമാണ് പ്രിയങ്ക വിജയിയെ പ്രഖ്യാപിക്കാനായി സ്റ്റേജിലെത്തിയത്. 'ദി പിറ്റ്' (The Pitt) എന്ന മെഡിക്കല്‍ ഡ്രാമ സീരീസിലെ മികച്ച പ്രകടനത്തിന് നോവ വൈലിന് (Noah Wyle) മികച്ച നടനുള്ള (ടെലിവിഷന്‍ ഡ്രാമ) പുരസ്‌കാരം പ്രിയങ്ക സമ്മാനിച്ചു.
പ്രിയങ്കയുടെ വരാനിരിക്കുന്ന ചിത്രമായ 'ദി ബ്ലഫ്' (The Bluff) ഫെബ്രുവരി 25-ന് പ്രൈം വീഡിയോയിലൂടെ റിലീസ് ചെയ്യും.